‘യുദ്ധം മനുഷ്യരാശിയുടെ പരാജയം; ഇസ്രയേലിലും പാലസ്തീനിലും സമാധാനം വേണം’: മാര്‍പാപ്പ

വത്തിക്കാന്‍:ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധം മനുഷ്യരാശിയുടെ പരാജയമാണെന്നും ഒരു യുദ്ധവും വിജയത്തിന്റേതല്ലെന്നും മാര്‍പാപ്പ പ്രതികരിച്ചു. ഇസ്രായേലിലും പലസ്തീനിലും സമാധാനം ഉയരണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഒരു ഭീകരവാദവും യുദ്ധവും ഒരു സമാധാനത്തിലേക്കു നയിക്കില്ല. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

യുദ്ധം ഒരു പരാജയമാണ്. എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. ഇസ്രായേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാവമെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അദ്ദേഹം പറഞ്ഞു.

ALSO READ- സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; തട്ടം നീക്കി പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ, അക്രമാസക്തനായി പിടിഎ പ്രസിഡന്റ്
‘ആക്രമണങ്ങളും ആയുധങ്ങളും അവസാനിക്കട്ടെ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, ഭീകരവാദവും യുദ്ധവും ഒരു പരിഹാരവും ഉണ്ടാക്കില്ല.മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുകയാണ് ചെയ്യുകയെന്നും പ്രാര്‍ത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.

Exit mobile version