ഈ വേദന എനിക്ക് താങ്ങാനാകുമോ എന്ന സംശയത്തിലായിരുന്നു; എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം; ചിത്രങ്ങളുമായി പാർവതി; പിന്തുണച്ച് ആരാധകർ

പാർവതി തിരുവോത്ത് മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരത്തിന് ആരാധകർക്ക് ഒപ്പം തന്നെ വിമർശകരുമുണ്ട്. തന്റെ കരിയറിലെ മോശം കാലത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ പാർവതി.

സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ പങ്കുവെച്ച കുറിപ്പും ഫോട്ടോകളുമാണ് ചർച്ചയാകുന്നത്. 2019-ലെ ഓണക്കാലത്ത് സഹോദരൻ എടുത്ത ചിത്രങ്ങളുമായാണ് പാർവതി എത്തിയിരിക്കുന്നത്. അന്നത്തെ തന്റെ പ്രതിസന്ധി നിറഞ്ഞ കാലത്തെ കുറിച്ചും പാർവതി സംസാരിക്കുന്നുണ്ട്.

ആ കാലം തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളും ഇരുണ്ട കാലവുമായിരുന്നു എന്നാണ് താരം തന്നെ വിശേഷിപ്പിക്കുന്നത്. ”എന്റെ സഹോദരൻ 2019 ൽ എന്റെ കുറച്ച് ഫോട്ടോകൾ എടുത്തിരുന്നു. ഓണമായിരുന്നു അന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നായിരുന്നു അതെന്ന് ഞാൻ ഓർത്തെടുക്കുകയാണ്. ഈ ഫോട്ടോകൾ എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ഞാൻ അനുഭവിക്കുന്ന വേദനയെ അതിജീവിക്കാൻ എനിക്ക് കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.’

ALSO READ- പർദ്ദ ധരിച്ചെത്തി കൊച്ചിയിലെ ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരനായ 23കാരൻ പിടിയിൽ

‘ശരിക്കും ഞാൻ വെളിച്ചം കണ്ടിരുന്നില്ല. ഇല്ല, വെളിച്ചം ഇനി കാണുന്നില്ലെന്ന് ഞാൻ കരുതി. എനിക്കു ചുറ്റും ന്റൈ ആളുകളുണ്ടായിരുന്നു. എനിക്ക് ചലിക്കാൻ കഴിയാത്തപ്പോൾ അവർ അവരുടെ ദയയെന്നെ മുന്നോട്ട് നയിച്ചു. അസഹ്യമായ വേദനയിലായിരുന്നുവെങ്കിലും ഞാൻ പുഞ്ചിരിച്ചു, ഞാൻ ആകാശത്തേക്ക് നോക്കി കൊണ്ടുതന്നെ ഞാൻ നീങ്ങി. ആ ഒരു നിമിഷം ഞാനിവിടെ ഞാൻ എത്ര ഭാഗ്യവതിയാണെന്ന് ഓർത്തു. ഈ ഫോട്ടോകൾ എനിക്ക് ഇഷ്ടമാണ്. ഓം കൂടെയുണ്ടായിരുന്നതിന് നന്ദി.’- ഇൻസ്റ്റഗ്രാമിൽ പാർവതി കുറിച്ചതിങ്ങനെ.

അതേസമയം, താരത്തിന്റെ കുറിപ്പിന് നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. വൈകാതെ തന്നെ പുതിയ ചിത്രവുമായി തിരിച്ചുവരണമെന്നും ആ വേദനയിൽ നിന്ന് പുറത്തു കടന്നതിന് അഭിനന്ദനമെന്നും കമന്റിലൂടെ അറിയിക്കുകയാണ് പ്രേക്ഷകർ.

Exit mobile version