പ്രമുഖ നടന്‍ മനോബാല അന്തരിച്ചു, ഞെട്ടലോടെ തമിഴ് മലയാള സിനിമാലോകം

ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മനോബാല തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും ഹാസ്യ കഥാപാത്രങ്ങളാണ് ചെയ്തത്. എഴുനൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. ഒരു മികച്ച നടന്‍ മാത്രമല്ല, മികച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

also read: അതിര്‍ത്തിയിലൂടെ കറക്കം, കാണാതായ അരിക്കൊമ്പന്‍ വീണ്ടും റേയ്ഞ്ചില്‍, റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടിത്തുടങ്ങിയെന്ന് വനംവകുപ്പ്

ഇതിനോടകം 40 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്.

also read; വിവാഹ സല്‍ക്കാരത്തിനിടെ അടിപിടി, വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ ബോംബ് എറിഞ്ഞ് വരനും സുഹൃത്തുക്കളും, അറസ്റ്റില്‍

പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി മനോബാല മാറി. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയന്‍, തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.

Exit mobile version