‘ഇനിയൊരു ഊഴവുമില്ല, കുഞ്ഞാലി മരക്കാരോടെ ഞാൻ എല്ലാ പരിപാടിയും നിർത്തി’, എംടി സ്‌ക്രിപ്റ്റിൽ രണ്ടാമൂഴം ചെയ്യാനില്ലെന്ന് പ്രിയദർശൻ

മലയാളികളെ അമ്പരപ്പിച്ച നിരധി ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രിയദർശൻ. ഇപ്പോൾ, ‘കൊറോണ പേപ്പേഴ്‌സ്’ എന്ന ചിത്രമാണ് പ്രിയദർശൻ അടുത്തതായി ഒരുക്കുന്നത്. ചിത്രത്തിൽ യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായ എത്തുന്നത്.

ഈ സിനിമ സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ പ്രിയദർശൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചിരിപടർത്തുന്നത്. വാർത്ത സമ്മേളനത്തിൽ എംടി സ്‌ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാൻ ചാൻസുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്- ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഊഴത്തോടെ ഞാൻ എല്ലാ പരിപാടിയും നിർത്തി’- എന്നായിരുന്നു പ്രിയദർശന്റെ മറുപടി.

2021 ൽ റിലീസ് ചെയ്ത പ്രിയദർശൻ സംവിധാനം ചെയ്ത് ചിത്രമാണ് കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം. റിലീസിന് മുൻപ് തന്നെ ഹിസ്റ്റോറിക് ഡ്രാമയായ ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടാനായിരുന്നു.

also read- ‘രണ്ട് പേര്‍ വാത്സല്യത്തോടെ അടുത്തേക്ക് വിളിച്ച് ദേഹത്ത് സ്പര്‍ശിച്ചു, വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു’; കുഞ്ഞുനാളില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

മികച്ച ഗ്രാഫിക്‌സിനുള്ള ദേശീയ പുരസ്‌കാരവും നേടി. എന്നാൽ തീയറ്ററിൽ വലിയ പരാജയമായ ചിത്രം നിരവധി ട്രോളുകൾക്കും കാരണമായിരുന്നു. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ടായിരുന്നെങ്കിലും പടം വലിയ പരാജയമായി മാറി. ഈ ചിത്രത്തിന്റെ ബജറ്റ് 85-100 കോടിയായിരുന്നു.

അതേ സമയം പ്രിയൻറെ പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രിൽ മാസം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ.

Exit mobile version