‘ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’, സോഷ്യല്‍മീഡിയയില്‍ നോവായി പ്രിയനടനെ അവസാനമായി അണിയിച്ചൊരുക്കുന്ന ചിത്രം

നടന്‍ ഇന്നസെന്റിന്റെ വിയോഗം സിനിമാലോകത്ത് തീരാവേദനയാണ്. മലയാളികളുടെ പ്രായനടനെ അവസാനമായി മേക്കപ്പിടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ നോവാവുകയാണ്.

ഈ ചിത്രംസംവിധായകന്‍ ആലപ്പി അഷറഫ് ആണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്‍ക്കും’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

also read: കുഞ്ഞിന്റെ നൂലുകെട്ടിന് തലേദിവസം തലാഖ് ചൊല്ലി; ക്രൂരമായി ഉപദ്രവിച്ചു; അസുഖമാണെന്ന് വീട്ടുകാരോട് പറഞ്ഞു; യുവതി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത

ഇന്നസെന്റിന്റെ കൈകളില്‍ നിര്‍മാതാവ് ഔസേപ്പച്ചന്‍ അവസാനമായി കുരിശ് പിടിപ്പിച്ചുകൊടുക്കുന്നതും ചിത്രത്തില്‍ കാണാം. ഒരു നിയോഗം പോലെയാണ് അദേഹത്തിന് കുരിശ് നല്‍കി യാത്രയാക്കാനുള്ള അവസരമുണ്ടായതെന്ന് ഔസേപ്പച്ചന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

also read: രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; ഡി രൂപ ഐപിഎസിന് എതിരെ ക്രിമിനൽ അപകീർത്തിക്കേസ്

നടന്മാരായ ബാബുരാജ്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ അദ്ദേഹത്തിനടുത്തുണ്ട്. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖര്‍ താരത്തെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Exit mobile version