രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; ഡി രൂപ ഐപിഎസിന് എതിരെ ക്രിമിനൽ അപകീർത്തിക്കേസ്

ബെംഗളൂരു: കർണാടകയിലെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ പോരിൽ കോടതി ഇടപെടൽ. ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഐപിഎസ് ഓഫീസർ ഡി.രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. ബംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് അപകീർത്തിക്കേസ് ഉത്തരവിട്ടത്. രോഹിണി സിന്ദൂരി നൽകിയ സ്വകാര്യ ഹർജിയിലാണ് നടപടി.

നേരത്തെ രൂപയും രോഹിണിയും തമ്മിലുള്ള പോര് കർണ്ണാടക സർക്കാരിന് വലിയ തലവേദനയായിരുന്നു. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രംഗത്തത്തിയത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും രൂപ പോസ്റ്റുചെയ്തിരുന്നു. ഇതൊക്കെ പുരുഷന്മാരായ മേലുദ്യോഗസ്ഥർക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നാണ് രൂപ പ്രചരിപ്പിച്ചത്.

ALSO READ- അച്ഛനോട് ഏറ്റവും അടുപ്പമുള്ള സഖാവ്; അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ ആശ്വസിപ്പിച്ച വ്യക്തി; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി

ഇക്കാര്യം തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് രോഹിണി വക്കീൽ നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ കർണ്ണാടക സർക്കാർ ഇരുവരെയുംസ്ഥലം മാറ്റിയിരുന്നു. മറ്റുചുമതലകൾ ഇവർക്ക് നൽകിയിട്ടില്ല.

കൂടാതെ, പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന് ഇരുവരേയും ചീഫ് സെക്രട്ടറി വിലക്കുകയും ചെയ്തു. മൈസൂരു കെആർനഗർ എംഎൽഎയുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ ഡി രൂപ നടപടിയെടുത്തത്.

Exit mobile version