ഭാര്യയുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു; വിവാഹമോചന വാർത്ത പങ്കുവെച്ച് വിനായകൻ

മലയാള സിനിമാ താരം വിനായകൻ വിവാഹ മോചിതനായി. താരം തന്നെയാണ് ഭാര്യയുമായി വേർപിരിയുന്നുവെന്ന് അറിയിച്ചുകൊണ്ട് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയത്.

ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിനായകൻ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു. ‘

‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭർതൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, -എന്നാണ് വിനായകൻ വീഡിയോയിൽ പറയുന്നത്.

തമിഴ് ചിത്രത്തിലാണ് വിനായകൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്ത് നായകനായി എത്തുന്ന ജയിലറാണ് വിനായകൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിൽ ശക്തമായ കഥാപാത്രമായാണ് വിനായകൻ എത്തുന്നത്. മോഹൻലാൽ ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്.

Exit mobile version