മരിക്കാന്‍ കിടക്കുമ്പോഴും ഫുള്‍ മേയ്ക്കപ്പില്‍! നയന്‍താരയെ വിമര്‍ശിച്ച് മാളവിക മോഹന്‍; മറുപടിയുമായി താരം

തെന്നിന്ത്യന്‍ സിനിമകളിലെ സൂപ്പര്‍താരം നയന്‍താരയെ വിമര്‍ശിച്ച് രംഗത്തെത്തി നടി മാളവിക മോഹന്‍. ഒരു സിനിമയിലെ ക്ലൈമാക്‌സിലെ നയന്‍താരയുടെ മേയ്ക്കപ്പിനെയാണ് മാളവിക വിമര്‍ശിച്ചത്. അതേസമയം, തന്നെ പരോക്ഷമായി വിമര്‍ശിച്ച മാളവിക മോഹന് മറുപടിയുമായി നയന്‍താര തന്നെ രംഗത്തെത്തി.

നയന്‍താര അഭിനയിച്ച് സൂപ്പര്‍ഹിറ്റ് ചിത്രം രാജാ റാണി സിനിമയിലെ നയന്‍താരയുടെ കഥാപാത്രം മരിക്കാന്‍ കിടക്കുമ്പോഴും ഫുള്‍ മേക്കപ്പിലായിരുന്നു എന്നും, എങ്ങനെയാണ് ഇത്തരത്തില്‍ റിയലിസ്റ്റിക്കല്ലാതെ അഭിനയിക്കുന്നത് എന്നാണ് മാളവിക ചോദിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം.

കണക്ട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നയന്‍താര പ്രതികരണം നടത്തിയത്. അതേസമയം മാളവിക തന്റെ പേര് പറഞ്ഞില്ലെങ്കിലും അത് തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായെന്നും സംവിധായകന്‍ പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നും നയന്‍താര തിരിച്ചടിച്ചു.

തന്റെ ഒരു സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ ഒരു നടി വിമര്‍ശിച്ചു കണ്ടു. അവര്‍ എന്റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് എന്നെപ്പറ്റിയാണെന്നു മനസ്സിലായെന്ന് നയന്‍താര പ്രതികരിക്കുന്നു.

ALSO READ- 13കാരിയെ പീഡനത്തിനിരയാക്കി രണ്ടാനച്ഛന്‍; ജീവിതാവസാനം വരെ ജയില്‍ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി

താന്‍ ഒരു ആശുപത്രി രംഗത്തില്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്. ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ അലങ്കോലമായി ഇരിക്കണമെന്നുണ്ടോ? ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും നോക്കാനും പരിചരിക്കാനും ആളുണ്ടാകില്ലേ? എന്നാണ് നയന്‍സ് തിരിച്ചു ചോദിക്കുന്നത്.

റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ അഭിനയിക്കേണ്ടി വരുമെന്നും പക്ഷേ ഒരു വാണിജ്യ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന രീതിയില്‍ ആയിരിക്കും മേക്കപ്പ് ചെയ്യുകയെന്നും നയന്‍താര പറയുന്നു.

ആ താരം വിമര്‍ശിച്ച ആ രംഗം ഒരു വാണിജ്യ സിനിമയിലേതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ എപ്പോഴും സംവിധായകനെ അനുസരിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും നയന്‍താര പ്രതികരിച്ചു.

നേരത്തെ, മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവിലാണ് മാളവിക വിവാദത്തിനിടയായ അഭിപ്രായപ്രകടനം നടത്തിയത്. അടുത്തിടെ ഒരു സൂപ്പര്‍സ്റ്റാര്‍ നടിയുടെ സിനിമ ഞാന്‍ കണ്ടു. ഒരു ആശുപത്രി സീനില്‍ ആയിരുന്നു അഭിനയിക്കുന്നത്. അവര്‍ മരിക്കാന്‍ കിടക്കുകയാണ്. പക്ഷെ ആ രംഗത്തില്‍ പോലും അവര്‍ ഫുള്‍ മേക്കപ്പിലായിരുന്നു. ഒരു മുടി പോലും മാറിയിരുന്നില്ല. ഒരു കച്ചവട സിനിമയാണെങ്കില്‍പ്പോലും അഭിനയിക്കുമ്പോള്‍ കുറച്ച് യാഥാര്‍ഥ്യം വേണ്ടേ? എന്നാണ് മാളവിക ചോദിച്ചിരുന്നത്.

Exit mobile version