13കാരിയെ പീഡനത്തിനിരയാക്കി രണ്ടാനച്ഛന്‍; ജീവിതാവസാനം വരെ ജയില്‍ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി

തിരുവനന്തപുരം: പോക്‌സോ കേസില്‍ ഇരയുടെ രണ്ടാനച്ഛനായ പ്രതിയ്ക്ക് ജീവിതാവസാനം വരെ ജയില്‍ശിക്ഷ വിധിച്ച് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് തിരുവനന്തപുരം പോക്‌സോ കോടതി രണ്ടാനച്ഛന് ജീവിതാവസാനം വരെ ജയില്‍ശിക്ഷ വിധിച്ചത്.

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. പള്ളിച്ചല്‍ ഞാറായിക്കോണം സ്വദേശിയായ രണ്ടാനച്ഛനാണ് ശിക്ഷ അനുഭവിക്കേണ്ടത്.

also read- കൊല്ലം അഞ്ചലിലെ വീട്ടില്‍ യുവ ഡോക്ടറെ മരിച്ചനിലയില്‍;ഡോ. അര്‍പ്പിതയെ കണ്ടെത്തിയത് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

തിരുവനന്തപുരം പോക്സോ കോടതി ജീവപര്യന്തം തടവാണ് പ്രതിക്ക് വിധിച്ച ശിക്ഷ. എന്നാല്‍ ഇത് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Exit mobile version