ചെന്നൈ: നെറ്റ്ഫിക്ല്‌സ് ഡോക്യുമെന്ററി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവരും മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.
ജനുവരി എട്ടിനകം മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹര്‍ജി. നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ‘നാനും റൗഡി താന്‍’ എന്ന ധനുഷ് നിര്‍മിച്ച ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരുന്നു.
ഇതിനെതിരെയാണു ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 10 കോടി രൂപയുടെ പകര്‍പ്പവകാശ നോട്ടിസ് ധനുഷ് അയച്ചിരുന്നു.
പിന്നാലെ വന്ന നയന്‍താരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. ആരാധകര്‍ക്കു മുന്‍പില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണു ധനുഷെന്നും നയന്‍താര ഇന്‍സ്റ്റഗ്രാമിലും കുറിച്ചു.
