വിവാദങ്ങളൊന്നും ഏറ്റില്ല; ലോകത്തെ എക്കാലത്തേയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും

പത്താന്‍ സിനിമ റിലീസിന് ഒരുങ്ങവെ പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് ആരംഭിച്ചത്. എന്നാല്‍ ഇതൊന്നും ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത. ലോകത്തെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

ബ്രിട്ടണില്‍ നിന്നുള്ള എംപയര്‍ മാസികയുടെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് മാത്രമാണ് ഈ പട്ടികയിലുള്ളത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ്, മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്പ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.

നാല് ദശകങ്ങളിലായി വിജയകരമായ അഭിനയ ജീവിതമാണ് ഷാരൂഖ് ഖാന്‍ നയിക്കുന്നതെന്നും താരത്തിന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസിനില്‍ നല്‍കിയ പ്രൊഫൈലില്‍ പറയുന്നു. ദേവദാസ്, മൈ നെയിം ഈസ് ഖാന്‍, സ്വദേശ്, തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും മാഗസിനില്‍ എടുത്തു പറയുന്നു.

also read- വീട്ടുകാരുറങ്ങിയാല്‍ ബുള്ളറ്റുമായി ഇറങ്ങും; പുലര്‍ച്ചെ തിരിച്ചെത്തും; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചെന്ന് പെട്ടത് എംവിഡിക്ക് മുന്നില്‍; രക്ഷിതാക്കള്‍ക്ക് എതിരെ കേസ്

അതേ സമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് നായിക.

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്കുമാര്‍ ഹിറാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങള്‍.

Exit mobile version