‘ഞാന്‍ മരിച്ചിട്ടില്ല’; അന്തരിച്ചുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മധു മോഹന്‍

പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ അന്തരിച്ചുവെന്ന് പറഞ്ഞ് പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിച്ച് അദ്ദേഹം രംഗത്തെത്തി. താന്‍ മരിച്ചിട്ടില്ലെന്ന് മധു മോഹന്‍ പറഞ്ഞു.

മധുമോഹന്‍ അന്തരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് അദ്ദേഹം രംഗത്തെത്തിയത്. നിരവധി പേരാണ് ഈ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തെ വിളിച്ചത്.

വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യുന്നത് മധു മോഹന്‍ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍കോള്‍ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിന് ഇപ്പോള്‍.

Also Read: കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചു, ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ കോടതി

ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പടച്ചുവിട്ടിരിക്കുന്നതാണെന്നും ഇതിന്റെ പിന്നാലെ പോകാന്‍ തനിക്ക് തല്കാലം താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും ഇപ്പോള്‍ ചെന്നൈയില്‍ ജോലിത്തിരക്കുകളിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: എട്ട് മാസം പ്രായമായ കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അച്ഛന്റെ മര്‍ദ്ദനം; താടിയെല്ലിന് പരിക്കേറ്റ കുട്ടി ചികിത്സയില്‍; അറസ്റ്റ്

ആദ്യം വാര്‍ത്തകള്‍ കേട്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നാണ് പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version