രണ്ടാമതും തോറ്റുപോയി; എന്റെ കുറ്റമാണോ എന്ന് സംശയിക്കുന്നു; എലിസബത്ത് നല്ല വ്യക്തിയാണ്; ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍: നടന്‍ ബാല

താന്‍ വീണ്ടും ജീവിതത്തില്‍ തോറ്റുപോയെന്ന പ്രതികരണവുമായി നടന്‍ ബാല. തന്റെ ജീവിതം പ്രതിസന്ധിയിലായെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നും ബാല കുറ്റപ്പെടുത്തി. കുടുംബജീവിതം രണ്ടാമതും തകര്‍ന്നു. അതിന് കാരണം മാധ്യമങ്ങളാണ്- ബാല ഫേസ്ബുക്ക് ലൈവിലെത്തിയതിനിടെ പ്രതികരിച്ചു.

താന്‍ കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇത് തന്റെ കുറ്റം കാരണമാണോ എന്ന് സ്വയം സംശയിക്കുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ ഒരു സ്ത്രീയാണ്, ഡോക്ടറാണ്. കുറച്ച് മനസ്സമാധാനം കൊടുക്കണം’- എന്നും ബാല പറഞ്ഞു.

‘വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല’- എന്നാണ് താരത്തിന്റെ പ്രതികരണം. നേരത്തെ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരം എല്ലാം വെളിപ്പെടുത്താമെന്ന് പ്രിതകരിച്ച് രംഗത്തെത്തിയത്. ചെന്നൈയില്‍ നിന്നും മടങ്ങിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്നായിരുന്നു ബാല പറഞ്ഞിരുന്നത്.

also read- ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ല; സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിച്ചമച്ചത്; കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഒടുവില്‍ നടന്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയും എലിസബത്തും കുന്ദംകുളത്ത് വെച്ച് വിവാഹിതരായത്. ബാലയുടെ കുടുംബസുഹൃത്തുക്കളാണ് എലിസബത്തിന്റെ കുടുംബം.

Exit mobile version