ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോള്‍ എന്തെങ്കിലും തര്‍ക്കമുണ്ടോ; പ്രണയദിനാശംസ നേര്‍ന്ന് എലിസബത്ത് ഉദയന്‍

കൊച്ചി: വാലന്റൈന്‍സ് ഡേ ആശംസയുമായി ഡോ. എലിസബത്ത് ഉദയന്‍. ബാലച്ചേട്ടന്റെ ഭാര്യയാണ് താനെന്നും അതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ എന്നും എലിസബത്ത് ചോദിക്കുന്നു. നെഗറ്റീവ് കമന്റുകള്‍ക്കും എലിസബത്ത് മറുപടി നല്‍കുന്നുണ്ട്. മോശം കമന്റുകള്‍ തന്നെ വേദനിപ്പിച്ചെന്നും
എലിസബത്ത് തുറന്നു പറയുന്നു.

മുന്‍പ് ഇട്ടൊരു വീഡിയോയില്‍ എനിക്ക് ഡിപ്രഷനാണ്, ഞാന്‍ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാന്‍ വീഡിയോയില്‍ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷന്‍ എന്നൊക്കെ പറഞ്ഞ് കുറേ നെഗറ്റിവ് കമന്റ്‌സ് വന്നു. തോന്നിയ പോലെ ആരെയെങ്കിലും കെട്ടി, ശേഷം പണികിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷന്‍ എന്നൊക്കെ പറഞ്ഞു. അതിനും സത്യത്തില്‍ ഡിപ്രഷന്‍ എന്നു പറയും. ഡിപ്രഷന് കുറച്ച് ലക്ഷണങ്ങളും പ്രശ്‌നങ്ങളുമൊക്കെയുണ്ട്. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷന്‍. അത് പല കാരണങ്ങള്‍കൊണ്ടാകും. എനിക്ക് ഡിപ്രഷനാണെന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരു കമന്റ് കണ്ട് ആളുകളുടെ മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞുവന്നപ്പോള്‍ ആ വിഷയം വന്നുവെന്നു മാത്രം.

എന്റെ സംസാരം പോര എന്നും പറയുന്നവരുണ്ട്. ഞാനൊരു പ്രൊഫഷനല്‍ ആളൊന്നുമല്ല, പ്രത്യേക സ്‌റ്റൈലില്‍ സംസാരിക്കുവാനും അറിയില്ല. അതുകൊണ്ട് എനിക്ക് ഇങ്ങനെയേ സംസാരിക്കാന്‍ അറിയൂ. ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തയായി. അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകള്‍ വേറെ വന്നു.

ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോള്‍ എന്തെങ്കിലും തര്‍ക്കമുണ്ടോ, തര്‍ക്കമില്ല. മറ്റാര്‍ക്കും തര്‍ക്കമില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫേസ്ബുക്ക് ഉപയോഗിച്ചു കൂടാ എന്നൊരു നിയമം ഉണ്ടോന്ന് എനിക്ക് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിന് വേണ്ടിയാണ് ഞാന്‍ പ്രേമ വിവാഹം കഴിച്ചതെങ്കില്‍, എനിക്ക് ഇതിന് മുന്‍പും ഫെസ്ബുക്ക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാന്‍ വിഡിയോസ് ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്.

പക്ഷേ ഇപ്പോഴുള്ള അക്കൗണ്ടിന് മുമ്പുള്ളതിനേക്കാള്‍ റീച്ചുണ്ട്. ശരിയാണ് സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ ആളുകള്‍ ഈ വിഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആഗ്രഹമില്ല. ഇഷ്ടമാണെങ്കില്‍ മാത്രം ഫോളോ ചെയ്താല്‍ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണ് പ്രശസ്തയാകാനാണ് ബാലയെ കെട്ടിയെന്ന് തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്ത് പോവുക. ഇഷ്ടപ്പെടുന്നവര്‍ മാത്രം കാണുക. എനിക്കൊരു പേജ് കൂടിയുണ്ട്, ഇത് പ്രൊഫൈല്‍ പേജ് ആണ്. എല്ലാവരോടും ഞാന്‍ സുഹൃത്തുക്കളെന്ന രീതിയിലാണ് പെരുമാറാറുള്ളത്. മുമ്പ് കമന്റുകള്‍ക്ക് മറുപടി കൊടുക്കുമായിരുന്നു. ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത്.

കുറച്ചുകാലം ലീവെടുത്ത് റെസ്റ്റെടുത്താലോയെന്ന് ചിന്തിക്കുന്നുണ്ട്. നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കുകയും എനിക്ക് വിഷമമാവുകയും ചെയ്യുന്നുണ്ട്. നല്ല പോലെ നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്, അതെന്നെ ബാധിക്കുന്നുമുണ്ട്. എല്ലാവരെയും ഞാന്‍ സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. മരിക്കുന്നതുവരെ ഒരാളെ കുറ്റം പറയാന്‍ നോക്കും. മരിച്ച ശേഷം അയാളെ കുറച്ച് നല്ലത് പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോള്‍ അയാളെ കുറ്റപ്പെടുത്താതിരിക്കുക. കുറ്റം പറയുമ്പോള്‍ ചിലര്‍ക്കു സന്തോഷം കിട്ടും, കാരണം അതെന്നെ ബാധിക്കുന്നുണ്ട്.

എല്ലാവരും വലന്റൈന്‍സ് ഡേ ആഘോഷിക്കുക. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാന്‍. നമുക്ക് ഒരാവശ്യം വരുമ്പോള്‍ നമുക്കൊപ്പം നില്‍ക്കുന്ന ആളെയാകണം പ്രണയിക്കാന്‍. നല്ല സന്തോഷത്തില്‍ നില്‍ക്കുന്ന സമയത്ത് കുറേ ആളുകള്‍ ഉണ്ടാകും. എന്നാല്‍ അസുഖം വരുന്ന സമയത്ത് ഉപേക്ഷിച്ചു പോകുന്നവരുമുണ്ട്. ടോക്‌സിക് ബന്ധങ്ങളില്‍ പെട്ടാലും മാന്യമായ രീതിയില്‍ പുറത്തുകടക്കാന്‍ നോക്കുക. പിന്നെ പങ്കാളികളെ മനസ്സിലാക്കാന്‍ നോക്കുക. മനസ്സുകൊണ്ട് സ്‌നേഹിക്കാന്‍ നോക്കുക. തലച്ചോറ് ചിലപ്പോള്‍ ടോക്‌സിക്ക് ആണെന്നു പറയും, പക്ഷേ മനസ്സുകൊണ്ട് ഇഷ്ടമായിരിക്കും. നല്ല പോലെ ആലോചിച്ച് തീരുമാനമെടുക്കുക.”എലിസബത്ത് പറയുന്നു.

Exit mobile version