‘സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം’; പരിഹസിച്ച വ്യക്തിക്ക് കിടിലൻ മറുപടിയുമായി നടൻ വിജയ് ബാബു

ഇന്ന് നടക്കുന്ന ഹർത്താലിനെ വിമർശിച്ച് പോസ്റ്റിട്ടതിനെ പരിഹസിച്ച വ്യക്തിക്ക് കിടിലൻ മറുപടി നൽകി നടനും നിർമ്മാതാവുമായ വിജയ് ബാബു. ഭീകരമായ ലോക്ഡൗണുകൾ നേരിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ വിഡ്ഢിത്തം എന്നല്ലാതെ പറയാൻ മറ്റു വാക്കില്ല എന്നാണ് വിജയ് ബാബു കുറിച്ചത്. ഇതിനെതിരെയായിരുന്നു വിമർശനം.

ഞായറാഴ്ചയാണ് വിജയ് ബാബു കുറിപ്പ് പങ്കുവച്ചത്. ”നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല (അതിപ്പോൾ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹർത്താലിനെക്കാൾ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ” എന്നാണ് വിജയ് കുറിച്ചത്.

എന്നാൽ വിജയ് ബാബുവിന് പട്ടുമെത്തയിൽ കിടക്കുന്നനിനക്ക് ഇതൊക്കെ എങ്ങനെ മനസിലാകാൻ” എന്ന ഒരാൾ കമന്റ് ഇട്ടു. ”സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ” എന്നാണ് വിജയ് ബാബു മറുപടി നൽകിയത്.

Exit mobile version