‘നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം’; ‘ചാച്ചന്’ ആദരാഞ്ജലികള്‍ നേര്‍ന്ന് ഫഹദ്

കൊച്ചി: പ്രശസ്ത സിനിമാ നാടക നടന്‍ കെഎല്‍ ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ ഫഹദ് ഫാസില്‍. മഹേഷിന്റെ പ്രതികാരത്തിലൂടെ മഹേഷിന്റെ ചാച്ചനായി മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ആന്റണി.

‘എനിക്ക് തോന്നുന്നു ഇതു വളരെ നേരത്തേ ആയിപ്പോയെന്ന്. നിങ്ങളെ അറിഞ്ഞതും കണ്ടതും വളരെ സുന്ദരമായ അനുഭവങ്ങളായിരുന്നു, പ്രിയപ്പെട്ട ആന്റണി സാര്‍ നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം’ ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ചത്. മഹേഷിന്റെ ചാച്ചനായി സ്‌ക്രീനില്‍ എത്തിയ കെഎല്‍ ആന്റണി ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിന് ശേഷവും വളരെ ഹൃദ്യമായ ബന്ധം ഇരുവരും കാത്തു സൂക്ഷിച്ചിരുന്നു.

Exit mobile version