വിലക്കുമെന്ന് ഫഹദ് ഫാസിലിനോട് പറഞ്ഞിട്ടില്ല; ഫോണിൽ വിശദീകരണം തേടി; ഒടിടി റിലീസിന് ഇനി സഹകരിക്കില്ലെന്ന് ഉറപ്പ് നൽകിയെന്നും ഫിയോക്ക്

fahad faasil

തുടരെ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ തുടർന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഫിയോക്ക്. നടൻ ദിലീപിന്റെ നേതൃത്വത്തിലുള്ള സിനിമാ തിയ്യേറ്റർ സംഘടനയാണ് ഫിയോക്ക്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ക്ഡൗൺ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായും ഫിയോക്ക് അംഗങ്ങൾ പ്രതികരിച്ചു ഒടിടി സിനിമകളുമായി ഉടൻ സഹകരിക്കുന്നില്ലെന്ന് ഫഹദ് ഉറപ്പ് നൽകിയതായും ഫിയോക്ക് അംഗങ്ങൾ അറിയിച്ചെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

അഭിനയിക്കുന്ന ചിത്രങ്ങൾ തുടർച്ചയായി ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നതിനോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ ഫിയോക്ക്് വിലക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.

തുടർന്നും ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ഫാസിൽ ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്നും മാലിക്ക് ഉൾപ്പെടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ വിലക്ക് നേരിടേണ്ടി വരുമെന്നും ഫിയോക്ക് പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.

Exit mobile version