നാട്ടില്‍ നടക്കുന്നത് എന്താണെന്ന് അറിയണം, 10 സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുത്; വിമര്‍ശനവുമായി രഞ്ജിനി

ചെന്നൈ: നിരവധി സിനിമാതാരങ്ങളാണ് അടുത്തിടെയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ തമിഴകത്തെ രാഷ്ട്രീയമാറ്റത്തിന് തുടക്കം കുറിക്കാന്‍ നടന്‍ രജനികാന്ത് മുന്നിട്ടിറങ്ങുകയാണ്. സംഭവത്തില്‍ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിനുള്ള പരിജ്ഞാനം വേണമെന്നും അല്ലാതെ രാഷ്ട്രീയം കോമഡിയാക്കരുതെന്നുമായിരുന്നു രഞ്ജിനിയുടെ വിമര്‍ശനം. 10 സിനിമകിളില്‍ അഭിനയിച്ചു എന്നത് ആകരുത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാനുള്ള മാനദണ്ഡമെന്നും എല്ലാവര്‍ക്കും നല്ലത് ചെയ്യണം അതാണ് തന്റെ രാഷ്ട്രീയമെന്നും നടി പറഞ്ഞു.

” രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനു മുന്‍പ് നാട്ടില്‍ നടക്കുന്നത് എന്ത് എന്ന് നല്ല അറിവുണ്ടാകണം. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ, നിയമവുമെല്ലാം അറിഞ്ഞിരിക്കണം. അല്ലാതെ 10 സിനിമകിളില്‍ അഭിനയിച്ചു എന്നത് ആകരുത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാനുള്ള മാനദണ്ഡം.

കോമഡി സിനിമയില്‍ മതി രാഷ്ട്രീയത്തില്‍ വേണ്ട.” ഇന്നസെന്റ് ഒരു എംപി എന്ന നിലയില്‍ കോമഡി കാണിക്കുക മാത്രമായിരുന്നെനും യാതൊരു വിധ നിലവാരവും വെച്ച് പുലര്‍ത്തിയില്ലെന്നും രഞ്ജിനി പറയുന്നു. മുകേഷിന്റെ കാര്യം ഒന്നും അറിയില്ലെന്നും സുരേഷ് ഗോപി എംപി ആയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ രഞ്ജിനി ബി ജെ പിയില്‍ പോയത് കൊണ്ടാകാം തെരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടിവന്നതെന്നും കൂട്ടിച്ചേര്‍ത്തു.

‘ ഖുശ്ബുവിന്റെ കേസില്‍ എനിക്ക് സങ്കടം തോന്നുന്നു. ആദ്യം ഡി എം കെ യില്‍ ചേര്‍ന്നു. അത് കഴിഞ്ഞു ജയാ മാഡത്തിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ശ്രമിച്ചു. അത് കഴിഞ്ഞു കോണ്‍ഗ്രസില്‍ പോയി. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ മോദിയെ പരസ്യമായി വിമര്‍ശിച്ചു. എല്ലാത്തിനും ഒടുവില്‍ ബിജെപിയിലേക്ക്’, രഞ്ജിനി പറഞ്ഞു.

Exit mobile version