‘9MM’; മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമൊരുങ്ങുന്നു, തിരക്കഥ ഒരുക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമൊരുങ്ങുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


‘9MM’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ ഡിനില്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍.


ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിനു തോമസും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. ലൗ ആക്ഷന്‍ ഡ്രാമ, റീലീസിന് ഒരുങ്ങുന്ന അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 9എംഎം.

Exit mobile version