ക്രൈം ത്രില്ലറുമായി ടൊവിനോ; ഫോറന്‍സികിന്റെ ടീസര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഫോറന്‍സികിന്റെ ടീസര്‍ പുറത്തിറങ്ങി. ത്രില്ലര്‍ കാറ്റഗറിയില്‍ ഒരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്.

സീരിയല്‍ കൊലപാതകങ്ങളും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രം പറയുന്നത്. ഫോറെന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവീനോ എത്തുന്നത്. മംമ്ത മോഹന്‍ ദാസാണ് ചിത്രത്തില്‍ നായികയാവുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സംവിധായകരായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
സെവന്‍ത് ഡേയുടെ തിരക്കഥ എഴുതിയത് അഖില്‍ പോള്‍ ആയിരുന്നു. ജെയ്ക്‌സ് ബിജോയ് സംഗീതം. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version