സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഇന്ന് 69ാം പിറന്നാള്‍

തമിഴകത്തിന്റെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഇന്ന് 69ാം പിറന്നാള്‍. 1950 ഡിസംബര്‍ പന്ത്രണ്ടിനാണ് ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനീകാന്തിന്റെ ജനനം. ബസ് കണ്ടക്ടറായിരുന്നു രജനീകാന്ത് 1975-ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവു എന്ന താരത്തിന്റെ പേര് രജനീകാന്ത് എന്ന് മാറ്റിയതും സംവിധായകന്‍ ബാലചന്ദറാണ്.

വില്ലനായി അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറായി മാറിയ താരം കൂടിയാണ് രജനീകാന്ത്. 1980ല്‍ താരത്തിന്റെ ‘ബില്ല’ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം തന്നെ സൃഷ്ടിച്ചു. പിന്നാലെ മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ തുടങ്ങിയ ചിത്രങ്ങളും വന്‍ വിജയമായി മാറി. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളില്‍ മുന്‍നിരയില്‍ ഉള്ള താരം കൂടിയാണ് രജനീകാന്ത്.

എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ‘ദര്‍ബാര്‍’ ആണ് താരത്തിന്റെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം താരം പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

Exit mobile version