മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചെന്നൈയിൽ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

കണ്ണൂര്‍: മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ചെന്നൈയില്‍ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളല്‍ കണ്ടെത്തിയത്. രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയില്‍ സ്ലീപ്പര്‍ ബോഗിയിലാണ് വിള്ളല്‍ കണ്ടെത്തിയത്.

പിന്നാലെ വിള്ളല്‍ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സര്‍വീസ് തുടര്‍ന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ചെന്നൈയില്‍ നിന്ന് പുറപെട്ട ട്രെയിനാണ് ഇത്.

Exit mobile version