ഷെയിന്‍ നിഗം വിഷയം; മറുപടി നല്‍കാതെ മോഹന്‍ലാല്‍

തിരുവനന്തപുരം: അമ്മ സംഘടനയ്ക്ക് പരാതി ബോധിപ്പിച്ചിട്ടും നടന്‍ ഷെയിന്‍ നിഗത്തിന്റെ വിഷയത്തില്‍ പ്രതികരണമൊന്നും നല്‍കാന്‍ തയ്യാറാവാതെ നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാല്‍. സംഭവത്തില്‍ പ്രതികരണമെന്താണെന്ന് ആരാഞ്ഞ മാധ്യമങ്ങളോട് മാറി നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിനിമയിലെ നിസ്സഹകരണം കാരണം നിര്‍മാതാക്കളുടെ സംഘടന ഷെയിനെ വിലക്കുകയായിരുന്നു. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയിന്‍ നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയിന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു. സംഭവത്തില്‍ പല താരങ്ങളും തങ്ങളുടെ പ്രതികരണമറിയിച്ചു.

Exit mobile version