‘ഷൈന്‍ കഥാപാത്രമായി മാറുന്നത് കണ്ട് മിക്കപ്പോഴും ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്’; ‘കുറുപ്പി’ലെ ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുറുപ്പ്’. കേരളത്തിലെ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈന്‍ ടോം ചാക്കോ ആണ്.

ഷൈന്‍ കഥാപാത്രമായി മാറുന്നത് കണ്ട് താന്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട് എന്നാണ് ചിത്രത്തിലെ ഷൈനിന്റെ ലുക്ക് പുറത്തുവിട്ട് കൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഭാസി പിള്ള എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ഷൈന്‍ എന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനി ആയ ‘വേ ഫെയറര്‍’ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version