പ്രണയം സഫലമാകുന്നു, നടൻ ഷൈൻ ടോം ചാക്കോയ്ക്ക് വിവാഹം; മോഡലായ തനൂജ വധു; വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ

മലയാളത്തിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡൽ തനൂജയെയാണ് ഷൈൻ ടോം വിവാഹം ചെയ്യുന്നത്. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. ഡാൻസ് പാർട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്ക്കൊപ്പം ഷൈൻ എത്തിയതോടെയാണ് ഇരുവരുടെയും സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.

ALSO READ-കുട്ടികർഷകർക്ക് കൂടുതൽ സഹായം; നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും ധനസഹായം കൈമാറും

വിവാഹനിശ്ചയത്തിന് പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു വധുവിന്റെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈൻ ടോം ധരിച്ചത്. അതേസമയം, വിവാഹനിശ്ചയചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Exit mobile version