സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്

ഗ്രാമിന് 2,895 രൂപയും പവന് 23,160 രൂപയുമാണ് ഇന്നത്തെ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,895 രൂപയും പവന് 23,160 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമായിരുന്നു. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയ്യതിയിലെ വില.

Exit mobile version