സ്വർണ്ണം സുരക്ഷിത സമ്പാദ്യമോ? 40,000 കടന്ന് സ്വർണ്ണകുതിപ്പ്

സ്വർണ്ണം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂല്യത്തിൽ. തുടർച്ചയായ ഒമ്പതാമത്തെ ദിവസവും സ്വർണ്ണം പുതിയ വില കണ്ടെത്തി റെക്കോർഡ് കുറിച്ചു. ഒടുവിൽ ഇന്ന് ഞെട്ടിച്ചുകൊണ്ട് സ്വർണ്ണം ഒരു പവന് 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി.

വെള്ളിയാഴ്ച മാത്രം പവന് 280 രൂപയാണ് കൂടിയിത്. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള സാമ്പത്തിക രംഗം തന്നെ കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായതോടെയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വർധനവുണ്ടായി. കിലോഗ്രാമിന് 865 രൂപ വർധിച്ച് 63,355 രൂപയുമായി.

Exit mobile version