താങ്കള്‍ ചെയ്യുന്ന പരസ്യങ്ങള്‍ മറ്റുള്ളവരില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്, ദയവായി ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ചെയ്യരുത്; അജയ് ദേവ്ഗണിനോട് അഭ്യര്‍ത്ഥനയുമായി കാന്‍സര്‍ രോഗിയായ ആരാധകന്‍

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് അജയ് ദേവ്ഗണ്‍ പിന്‍മാറണമെന്നാണ് ആരാധകന്റെ ആവശ്യം

സിനിമാ താരങ്ങള്‍ ഒരു പരിധി വരെ ആരാധകരുടെ ജീവിതത്തില്‍ വലിയ രീതിയില്‍ സ്വാധിനിക്കാറുണ്ട്. പലരും തങ്ങളുടെ പ്രിയതാരങ്ങള്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ വേണ്ടി ശ്രമിച്ച് പരാജയപ്പെടുന്നവരാണ്. അത്തരത്തില്‍ പ്രിയതാരം പറഞ്ഞത് പോലെ ചെയ്ത് രോഗിയായി തീര്‍ന്ന ഒരു ആരാധകന്റെ കത്താണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നത്.

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടനാണ് അജയ് ദേവ്ഗണ്‍. നിരവധി പരസ്യ ചിത്രങ്ങളും താരത്തിന്റേതായി പുറത്ത് വരാറുണ്ട്. പരസ്യചിത്രങ്ങളില്‍ സജീവമായ അജയ് ദേവ്ഗണിന് അര്‍ബുദ രോഗിയായ ഒരു ആരാധകന്‍ എഴുതിയ അഭ്യര്‍ത്ഥനകളാണ് ഇപ്പോഴത്തെ ചര്‍ച്ച. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് അജയ് ദേവ്ഗണ്‍ പിന്‍മാറണമെന്നാണ് ആരാധകന്റെ ആവശ്യം.

രാജസ്ഥാനില്‍ നിന്നുള്ള നനക്രം എന്ന നാല്‍പ്പതുകാരനായ ആരാധകനാണ് അജയ് ദേവ്ഗണിനോട് പരസ്യങ്ങളില്‍ നിന്ന് പിന്‍മാറാന്‍ വേണ്ടി ആവശ്യപ്പെട്ട് കത്തെഴുതിയത്. അജയ് ദേവ്ഗണിന്റെ കടുത്ത ആരാധകനാണ് തന്റെ അച്ഛനെന്നാണ് നനക്രത്തിന്റെ മകന്‍ ദിനേശ് പറയുന്നത്. അജയ് ദേവ്ഗണ്‍ തന്റെ അച്ഛനില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരുന്നത്. അദ്ദേഹം അഭിനയിച്ച ഒരു പുകയില ഉല്‍പ്പന്നമാണ് തന്റെ അച്ഛന്‍ ഇത്രയും കാലം വരെ ഉപയോഗിച്ചത്. പക്ഷേ അത് അച്ഛന് സമ്മാനിച്ചത് അര്‍ബുദമായിരുന്നു.

അജയ് ദേവ്ഗണിനെപ്പോലുള്ള ഇത്രയും വലിയ താരങ്ങള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് ദിനേശ് പറയുന്നത്. ആയിരത്തോളം ലഘുലേഖകളാണ് നനക്രയുടെ കുടുംബം ഇതുസംബന്ധിച്ച് വിതരണം ചെയ്തിരിക്കുന്നത്. മദ്യം, സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തിന് മോശമാണെന്നും അജയ് ദേവ്ഗണ്‍ അവയുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്നുമാണ് ഇവര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത

Exit mobile version