സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം; അത്ഭുതപ്പെടുത്തി ശാസ്ത്രലോകത്തിന്റെ കണ്ടുപിടുത്തം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരത്ത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം കണ്ടെത്തി. നീണ്ട ഗവേഷണത്തിനൊടുവിലാണ് പോറസ് എന്നയിനം പാറകള്‍ക്കുള്ളില്‍ തടാകം കണ്ടെത്തിയത്. തികച്ചും ശാസ്ത്രലോകത്തിന്റെ അത്ഭുതകരമായ കണ്ടുപിടുത്തമാണ് ഇത്. മുമ്പും തടാകം സംബന്ധിച്ച അനുമാനങ്ങള്‍ നടന്നിരുന്നെങ്കിലും സ്ഥിരീകരണം ഇത് ആദ്യമായാണ്.

കൊളംബിയ സര്‍വകലാശാലയിലെ സമുദ്ര ഭൗമ ഗവേഷകന്‍ ക്ലോ ഗസ്റ്റാഫ്‌സണും സംഘവുമാണ് പുതിയ കണ്ടെത്തലിന്റെ അവകാശികള്‍. 1970 മുതല്‍ തന്നെ ഈ തടാകം സംബന്ധിച്ച അനുമാനങ്ങള്‍ ശാസ്ത്രലോകത്ത് നടന്നിരുന്നു എന്നാല്‍ 2015 ലാണ് ക്ലോ ഗസ്റ്റാഫ്‌സണും സംഘവും തടാകം കണ്ടുപിടിക്കാനുള്ള ഗവേഷണത്തിന് തുടക്കമിട്ടത്.

ന്യൂജേഴ്‌സിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് എന്ന ദ്വീപില്‍ നിന്നാണ് ഗവേഷണത്തിന്റെ തുടക്കം. 1970 കളില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങളും ഗവേഷകര്‍ക്ക് ഉപകാരപ്രദമായി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഗവേഷണത്തിലാണ് തടാകം കണ്ടെത്തിത്. ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സംഘം ഇപ്പോള്‍ ഈ തടാകത്തിന്റെ നീളം കണ്ടെത്താനുള്ള ശ്രമത്തിലാണ്. തടാകം സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version