ഐഡ ചുഴലിക്കാറ്റ് : ന്യൂയോര്‍ക്കില്‍ പ്രളയത്തെത്തുടര്‍ന്ന് ഏഴ് മരണം

Newyork | Bignewslive

ന്യൂയോര്‍ക്ക് : ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ന്യൂയോര്‍ക്കില്‍ ഏഴ് മരണം. വെള്ളപ്പൊക്കഭീഷണിയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന നഗരത്തിലും പരിസരപ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

ന്യൂയോര്‍ക്ക് നഗരത്തിലും വടക്ക് കിഴക്കന്‍ അമേരിക്കയിലുമാണ് ചുഴലിക്കാറ്റിനെക്കുറിച്ച്‌ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ന്യൂയോര്‍ക്ക് സിറ്റി കൂടാതെ ന്യൂ ജഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പാര്‍ക്കില്‍ മണിക്കൂറില്‍ 8 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള ട്രെയിന്‍, വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചു. അനാവശ്യമായി പുറത്തിറങ്ങാതെ വീടുകളില്‍ തന്നെയിരിക്കാന്‍ ജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള ലൂസിയാനയില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പിനെത്തുടര്‍ന്ന് നഗരത്തില്‍ നിന്നും ആളുകള്‍ കൂട്ടമായി ഒഴിഞ്ഞത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. തക്ക സമയത്ത് വേണ്ട മുന്‍കരുതലുകളെടുത്തിരുന്നതിനാല്‍ ദുരന്തത്തില്‍ മരണനിരക്ക് കുറവാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി.

Exit mobile version