ഹിമാലയം മഞ്ഞുമലകള്‍ ഉരുകുന്നത് ഇരട്ടി വേഗത്തില്‍; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുമെന്ന് വിദഗ്ധര്‍

ഇന്ത്യ, ചൈന, നേപ്പാള്‍ ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 2000 കിലോമീറ്ററില്‍ വരുന്ന 650 ഹിമപര്‍വതങ്ങളില്‍ നിന്ന് 40 വര്‍ഷമായി യുഎസ് ചാര ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനായത്

വാഷിങ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും രൂക്ഷമായ പ്രത്യാഘാതങ്ങളില്‍ വലയുകയാണ് ഹിമാലയത്തിലെ മഞ്ഞുമല. ഹിമാലയത്തിനെ മഞ്ഞ് മലകള്‍ ഇരട്ടിവേഗത്തില്‍ ഉരുകി ഇല്ലാതാക്കുന്നു എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ഇന്ത്യ, ചൈന, നേപ്പാള്‍ ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 2000 കിലോമീറ്ററില്‍ വരുന്ന 650 ഹിമപര്‍വതങ്ങളില്‍ നിന്ന് 40 വര്‍ഷമായി യുഎസ് ചാര ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനായത്. ഇവ തുടര്‍ന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 80 കോടി ആളുകള്‍ക്കു ഭാവിയില്‍ ശുദ്ധജലം കിട്ടാകനിയാകുമെന്ന് കൊളംബിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നു.

ഹിമാലയത്തില്‍ 60,000 കോടി ടണ്‍ മഞ്ഞുണ്ടെന്നാണ് ഏകദേശ കണക്ക്. 1975- 2000 ല്‍ വര്‍ഷം തോറും ശരാശരി 25 സെന്റിമീറ്റര്‍ ഉയരത്തില്‍ ഹിമപാളി ഉരുകിയൊലിച്ചുപോയിട്ടുണ്ട്. 2000 നു ശേഷം ഇത് 50 സെന്റിമീറ്ററായിവ ഉയര്‍ന്നു. ആഗോള താപനില ഇക്കാലയളവില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടിയതാണു കാരണം. പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണമാണ് ആഗോള താപനത്തിനും അതുവഴിയുള്ള കാലാവസ്ഥാ വ്യതിയാനത്തിനും കാരണമെന്നാണ് പാശ്ചാത്യരുടെ നിലപാട്.

ധ്രുവപ്രദേശങ്ങളിലുള്ള മഞ്ഞുപാളികള്‍ ഉരുകി തീര്‍ന്നാല്‍ കടല്‍ ജലനിരപ്പ് ഏകദേശം 65.8 മീറ്റര്‍ ഉയരും. സാധാരണ ഗതിയില്‍ മഞ്ഞുമാലകള്‍ ഉരുകി തീരാന്‍ 5000 വര്‍ഷം എടുക്കുമെങ്കിലും കാലാവസ്ഥാ വ്യാതിയാനത്തെ തുടര്‍ന്ന് മഞ്ഞുമലകള്‍ ഉരുകുന്നത് ഇരട്ടി വേഗത്തിലായി. അതുകൊണ്ട് തന്നെ ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെ ശരാശരി താപനില 26.6 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

Exit mobile version