‘അടല്‍ ബിഹാരി വാജ്‌പേയി’..! ഹിമാലയത്തിലെ നാല് കൊടുമുടികള്‍ക്ക് പുതിയ പേര്; നിര്‍ദേശിച്ചത് പര്‍വതാരോഹണ സംഘം

കാശി: ഹിമാലയത്തിലെ നാല് കൊടുമുടികള്‍ക്ക് ‘അടല്‍ ബിഹാരി വാജ്‌പേയി’ എന്ന് പേരിട്ടു. ഹിമാലയന്‍ പര്‍വതാരോഹണ സംഘമാണ് കൊടുമുടികള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത്. ഗംഗോത്രി ഹിമാനിയ്ക്ക് സമീപമുള്ള കൊടുമുടികള്‍ക്കാണ് പേര് നിര്‍ദേശിച്ചിരിക്കുന്നത്.

ഗംഗോത്രി ഹിമാനിയുടെ വലത് ഭാഗത്ത് 6,557, 6,566, 6,160, 6,100 മീറ്ററുകളിലായാണ് കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത്. റക്തന്‍ താഴ്‌വരയിലെ സുദര്‍ശന്‍, സയ്ഫി കൊടുമുടിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടികള്‍ക്ക് അടല്‍ 1, 2, 3, 4 എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.

ശനിയാഴ്ച്ച പര്‍വതാരോഹണം നടത്തിയ സംഘം ഓരോ കൊടുമുടിയിലും ദേശിയ പാതാക നാട്ടിയിരുന്നു. ഒക്ടോബര്‍ 4 ന് ഡെറാഡൂണില്‍വച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് സാഹസികയാത്ര ഫ്‌ലാഗ് ചെയ്തത്. എന്‍ഐഎമും ടൂറിസം വകുപ്പും സംയുക്തമായാണ് സാഹസികയാത്ര സംഘടിപ്പിച്ചത്.

Exit mobile version