ധോണി ആരാധകര്‍ ആണെങ്കില്‍ ‘എംഎസ് ധോണി ‘ഹോട്ടിലിലേക്ക് വന്നോളു; ഭക്ഷണം ഫ്രീ

കൊല്‍ക്കത്ത: ‘എംഎസ് ധോണി ‘ഹോട്ടലില്‍ ധോണി ആരാധകര്‍ക്ക് എല്ലാ ഭക്ഷണ വിഭവങ്ങളും ഫ്രീയായി കഴിക്കാം. ശംഭു ബോസ് എന്ന 32 കാരനാണ് ഈ ഹോട്ടല്‍ നടത്തുന്നത്. ധോണിയോടുള്ള ആരാധന തന്നെയാണ് ശംഭുവിന്റെ ഈ ആശയത്തിന് പിന്നിലും.

പശ്ചിമ ബംഗാളിലെ ആലിപൂര്‍ ദൗറിലെ തന്റെ ഹോട്ടലായ ‘എംഎസ് ധോണി ‘ ഹോട്ടലില്‍ ധോണി ആരാധകര്‍ക്ക് എല്ലാ ഭക്ഷണ വിഭവങ്ങളും ഫ്രീയായി നല്‍കുകയാണ് ഈ യുവാവ്. ഹോട്ടല്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധോണി ആരാധകര്‍ കൂട്ടമായി തന്റെ കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ടെന്നു ശംഭു പറയുന്നു.

തന്റെ കടയുടെ ചുവരുകള്‍ നിറയെ ധോണിയുടെ ചിത്രങ്ങളാണ്. ധോണി തന്റെ ജീവിതത്തില്‍ എന്നും പ്രചോദനമാണെന്നും ശംഭു പറയുന്നു. അദ്ദേഹത്തില്‍ നിന്ന് പല കാര്യങ്ങളും തനിക്കു പഠിക്കാനായി. ശംഭുവിന്റെ ഏറ്റവും വലിയ ആഗ്രഹം ധോണി തന്റെ കടയിലെത്തി ഭക്ഷണം കഴിക്കണമെന്നാണ്. അങ്ങനെ അദ്ദേഹം കടയില്‍ വന്നാല്‍ ധോണിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം നല്‍കി സ്വീകരിക്കാനും പദ്ധതിയിട്ടിരിക്കുകയാണ് ശംഭു.

Exit mobile version