ധോണി യുഗത്തിന് അന്ത്യം; ചെന്നൈ സൂപ്പർ കിങ്‌സ് നായകനായി റുതുരാജ് ഗെയ്ക്വാദ്; ക്യാപ്റ്റൻസി ഒഴിഞ്ഞ് എംഎസ് ധോണി

ചെന്നൈ: ഇത്തവണ പുതിയമാറ്റം ഉണ്ടാകുമെന്ന അറിയിപ്പിന് പിന്നാലെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി. പുതിയ നായകൻ റുതുരാജ് ഗെയ്ക്വാദാണ്. ഇക്കാര്യം ചെന്നൈ ടീനും ഐപിഎൽ അധികൃതരും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഐപിഎൽ 2024 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് എംഎസ് ധോണി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻസി റുതുരാജ് ഗെയ്ക്വാദിന് കൈമാറിയത്. 2019 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ് റുതുരാജ്, ഈ കാലയളവിൽ ഐപിഎല്ലിൽ 52 മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും ഓഫീഷ്യൽ കുറിപ്പിൽ സിഎസ്‌കെഅറിയിച്ചു.

മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ സിഎസ്‌കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. ചെപ്പോക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

ALSO READ- ‘ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്! സത്യഭാമ പറഞ്ഞത് കലാഭവൻ മണിയുടെ സഹോദരനെ കുറിച്ചാണെങ്കിലും പരിപൂർണ്ണയോജിപ്പ്’: സംഗീത ലക്ഷ്മണ

2008-ലെ ആദ്യ സീസൺ മുതൽ നായകനായിരുന്നു എംഎസ് ധോണി. 2022-ൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയപ്പോഴും എംഎസ് ധോണിയുടെ സാന്നിധ്യമായിരുന്നു കരുത്ത്. കുറച്ച് മത്സരങ്ങൾക്ക് ശേഷം അന്ന് ജഡേജ ൃനായകസ്ഥാനം ഒഴിയുകയായിരുന്നു. പിന്നാലെ വന്ന സീസണിൽ ആറാം തവണയും കിരീടം നേടുകയും മുംബൈ ഇന്ത്യൻസുമായി സമനിലയിൽ സമനില നേടുകയും ചെയ്ത് ധോണി കരുത്ത് തെളിയിച്ചിരുന്നു.

Exit mobile version