ഫിലിപ്പീന്‍സില്‍ താല്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

മനില: ഫിലിപ്പീന്‍സില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം. പൊട്ടിത്തെറിയില്‍ 14 കിലോമീറ്റര്‍ ദൂരത്ത് ചാരം വായുവില്‍ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വായുവില്‍ ചാരം പടര്‍ന്നതിനാല്‍ 634 വിമാന സര്‍വ്വീസുകള്‍ റദ്ദുചെയ്തു. ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ അഗ്‌നി പര്‍വ്വതങ്ങളില്‍ ഒന്നായ താല്‍ ആണ് പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിനിടെ ഉണ്ടായ ചാരം വീടുകളിലും കൃഷിയിടങ്ങളിലും വീണതായാണ് റിപ്പോര്‍ട്ട്.
അഞ്ച് ദിവസം കഴിഞ്ഞിട്ടും താലിന് ചുറ്റുമുള്ള അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഏകദേശം 74 മില്യണ്‍ ഫിലിപ്പൈന്‍ പീസോയുടെ (10.4 കോടി രൂപ) നഷ്ടമാണ് ഇവിടെ ഉണ്ടായത്. അഗ്‌നിപര്‍വ്വതസ്‌ഫോടനം 68000 പേരെ സാരമായി ബാധിച്ചു. 57000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Exit mobile version