അഗ്‌നിപര്‍വ്വത സ്‌ഫോടനം; നിരവധി പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായി. അപകട സമയത്ത് ഏകദേശം നൂറോളം വിനോദസഞ്ചാരികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു സംഭവം. നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണിത്. അപകട സമയത്തും ഇവിടെ സഞ്ചാരികള്‍ ഉണ്ടായിരുന്നു. ഇവരില്‍ ചിലരെയാണ് കാണാതായതെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

അപകട സാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളോട് വൈറ്റ് ഐലന്‍ഡിലേക്ക് പോവരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് സന്ദര്‍ശകര്‍ ഇവിടെ എത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കാണാതായവരുടെ വിവരങ്ങളും കൃത്യമായി ലഭിച്ചിട്ടില്ല. കാണാതായവര്‍ക്കായി തെരച്ചില്‍ നടന്ന്‌കൊണ്ടിരിക്കുകയാണ്.

Exit mobile version