കുടുംബസമ്മേതം വന്ന് വെള്ളം കുടിക്കുന്ന കടുവയും മക്കളും; വീഡിയോ വൈറല്‍

കൗതുകം നിറഞ്ഞ വീഡിയോകളും ദൃശ്യങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. ഇത്തരം വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്കുള്ള ആകാംക്ഷയാണ് ഇതിന്റെ കാരണവും. ഇത്തരത്തിലുള്ള ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കടുവ ഒരു കുളത്തില്‍ വന്ന് കുടുംബ സമ്മേതം വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുഷാന്ത് നന്ദയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ അമ്മയും മക്കളും ഒന്നിച്ചെത്തി വെള്ളം കുടിക്കുന്നതാണ് ഉള്ളത്. ദൃശ്യങ്ങള്‍ പങ്കുവെച്ചതിനൊപ്പം കടുവയെ കുറിച്ചുള്ള ഒരു ചെറു വിവരവും സുഷാന്ത് നന്ദ കുറിച്ചിട്ടുണ്ട്.

‘കൊല്ലാര്‍വാലി എന്ന ബംഗാള്‍ പെണ്‍കടുവയും മക്കളുമാണിത്. ജനുവരിയിലാണ് പെഞ്ച് ടൈഗര്‍ റിസര്‍വില്‍ വച്ച് കടുവ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഭക്ഷണമില്ലാതെ രണ്ടാഴ്ച കടുവകള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. എന്നാല്‍ വെള്ളമില്ലാതെ നാല് ദിവസത്തില്‍ കൂടുതല്‍ അവയ്ക്ക് ജീവിക്കാനാവില്ല’. നന്ദ കുറിക്കുന്നു.

Exit mobile version