ലണ്ടനില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ കണ്ടെയ്‌നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മനുഷ്യക്കടത്തിനിടെയുണ്ടായ അപകടമാണ് ഇതെന്നാണ് കരുതുന്നത്.

കിഴക്കന്‍ ലണ്ടനിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ നിന്നാണ് ട്രക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‌ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ട്രക്കിന്റെ ഡ്രൈവറെ ലണ്ടന്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

ട്രക്കില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളില്‍ 38 എണ്ണവും പ്രായപൂര്‍ത്തിയായവരുടേതാണ്. ഒരു മൃതദേഹം കൗമാരക്കാരന്റേതാണ്. അതേസമയം 39 മൃതദേഹങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലിസ്.

Exit mobile version