കാമുകന്‍ ആത്മഹത്യ ചെയ്തു : മൃതദേഹത്തിന്റെ കൈകള്‍ കൊണ്ട് കാമുകിയെ സിന്ദൂരം ചാര്‍ത്തി നാട്ടുകാര്‍

Sindoor | Bignewslive

കൊല്‍ക്കത്ത : കാമുകന്‍ ജീവനൊടുക്കിയതിന്റെ പ്രതികാരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും അമ്മയ്ക്കും നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. മൃതദേഹത്തിന്റെ കൈകള്‍ കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയെന്നും പരാതി.

ബംഗാളിലെ ബര്‍ദമാനിലാണ് സംഭവം.വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും ഇവരുടെ പ്രായം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ അമ്മ ഇതിനെ എതിര്‍ത്തു.തുടര്‍ന്ന് പെണ്‍കുട്ടിയും കാമുകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും കാമുകന്‍ ജീവനൊടുക്കുകയുമായിരുന്നു.

ഇതറിഞ്ഞതോടെയാണ് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയത്.ആണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിക്ക് തന്റെ ഫോട്ടോ അയച്ച് കൊടുത്തെന്നും എന്നിട്ടും ഇയാളെ രക്ഷിക്കാന്‍ പെണ്‍കുട്ടി മുന്‍കൈ എടുത്തില്ലെന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇരച്ചെത്തിയ ഇവര്‍ പെണ്‍കുട്ടിയെയും അമ്മയെയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാമുകന്റെ മൃതദേഹത്തിനടുത്ത് എത്തിച്ച ശേഷം മരിച്ചയാളുടെ കൈകൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി.

തന്നെയും മകളെയും ആക്രമിച്ചെന്ന് കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version