രണ്ട് കോടി കാഴ്ചക്കാരുമായി വെളുത്തുള്ളി വീഡിയോ, വൈറല്‍

വെളുത്തുള്ളിയുടെ തൊലി കളയുന്നത് മിക്കവര്‍ക്കും ശ്രമകരമായ പണിയാണ്. എന്നാലിപ്പോള്‍ വളരെ ഈസിയായി എങ്ങനെ വെളുത്തുള്ളി തൊലികളയാമെന്നുള്ള വീഡിയോ സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്.

വെളുത്തുളളിയുടെ തൊലി കളഞ്ഞ് എളുപ്പത്തില്‍ ഓരോ അല്ലിയും വേര്‍പെടുത്തുന്നതിന്റെ വീഡിയോ ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വെളുത്തുളളി വളരെ എളുപ്പത്തില്‍ പൊളിക്കാനുളള എളുപ്പവഴിയെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിട്ടുളളത്. ഇതിനോടകം കണ്ടത് രണ്ട് കോടിയിലധികം പേരാണ്.

Exit mobile version