ഭാഗ്യദേവത 620 മില്ല്യണുമായി തേടി വന്നത് അറിയാതെ ഈ ‘അജ്ഞാതന്‍’; സമ്മാനത്തുക ഇരട്ടിയാക്കി ബുധനാഴ്ച അടുത്ത നറുക്കെടുപ്പ്; ആകാംഷയില്‍ ജനങ്ങള്‍

ഒക്ടോബര്‍ 20നു നടന്ന പവര്‍ബോള്‍ മെഗാ മില്യണ്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല.

Here’s the tax bite on $1.6 billion Mega Millions and $620 million Powerball jackpots
ഫിലഡല്‍ഫിയ: ഭാഗ്യദേവത 620 മില്യണ്‍ രൂപയുമായി മുട്ടിവിളിച്ചത് അറിയാതെ എവിടെയോ സുഖമായി ഇരിക്കുകയായിരിക്കണം ഈ പവര്‍ബോള്‍ മെഗാ മില്യണ്‍ ലോട്ടറി വിജയി. ഒക്ടോബര്‍ 20നു നടന്ന പവര്‍ബോള്‍ മെഗാ മില്യണ്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. 16-54-57-62-69 എന്ന നമ്പറാണ് 620 മില്യണ്‍ നേടിയത്. അഞ്ചു നമ്പര്‍ മാച്ച് ചെയ്ത അഞ്ചു പേരില്‍ പവര്‍ പ്ലെ നമ്പര്‍ മാച്ച് ചെയ്ത രണ്ടു പേര്‍ക്കു രണ്ട് മില്യണ്‍ ഡോളര്‍ വീതം ലഭിച്ചു.

അടുത്ത നറുക്കെടുപ്പ് ബുധനാഴ്ച രാത്രി ഈസ്റ്റേണ്‍ ടൈം 11-നാണ് ബുധനാഴ്ച മെഗാ മില്യന്‍ ജാക്ക്‌പോട്ട് 1.6 ബില്യന്‍ ഡോളറായി ഉയരുമെന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചിരുന്നു.

വിജയിക്ക് 940 മില്ല്യണ്‍ന്‍ ലഭിക്കും.44 സംസ്ഥാനങ്ങളിലാണ് ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്നത്. ടിക്കറ്റിന് 2 ഡോളറാണ് വില. 1.6 ബില്ല്യണ്‍ ഡോളറായി ഉയരുന്നതോടെ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മെഗാ മില്ല്യണ്‍ ജാക്ക്‌പോട്ടായി പവര്‍ബോള്‍ ലോട്ടറി റെക്കോര്‍ഡ് സ്ഥാപിക്കും. 2016 ല്‍ ജനുവരിയിലാണ് 1.586 ബില്ല്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2012 ല്‍ 656 മില്യണ്‍ ഡോളറായിരുന്നു സമ്മാനത്തുക. ചൊവ്വാഴ്ചയിലെ നറുക്കെടുപ്പിനു ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കില്‍ തുക വീണ്ടും വര്‍ധിക്കും.

Exit mobile version