ആനയ്ക്ക് പോകാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തിയിട്ടു; ലോക്കോ പൈലറ്റുമാരെ ഞെട്ടിച്ച് ആന, വൈറല്‍ വീഡിയോ

ഡാര്‍ജിലിങ്: ആനയ്ക്ക് പോകാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തി കൊടുത്തു, എന്നാല്‍ ലോക്കോ പൈലറ്റുമാരെ ഞെട്ടിച്ച് ആന. നിര്‍ത്തിയിട്ട ട്രെയിനിന്റെ സമീപമെത്തി തുമ്പിക്കൈ കൊണ്ട് തൊട്ടുനോക്കി പാളത്തിന് കുറുകെ നില്‍ക്കുകയാണ് കക്ഷി. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങിലെ വനത്തിനുള്ളില്‍ നിന്നുള്ള വീഡിയോ വൈറലായിരിക്കുകയാണ്.

പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു.

ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍ കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും ലോക്കോ പൈലറ്റുമാര്‍ നിര്‍ദേശം നല്‍കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

Exit mobile version