കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രിയാകുന്നത് നാലാം തവണ

തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം.

ബാംഗ്ലൂര്‍; ബിഎസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത്. ഗവര്‍ണര്‍ വാജുഭായ് വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം.

ബിജെപി എംഎല്‍എമാരുടെ കാര്യത്തില്‍ ഉറപ്പുണ്ടെന്നും കേവലഭൂരിപക്ഷം നേടാനാവുമെന്നതില്‍ ആശങ്ക വേണ്ടെന്നുമാണ് ദേശീയ നേതാക്കളെ കര്‍ണാടക നേതൃത്വം അറിയിച്ചിരിക്കുന്നത്.

സഖ്യസര്‍ക്കാരിനെ പിന്തുണച്ച 16 എംഎല്‍എമാര്‍ മറുകണ്ടം ചാടിയതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ സര്‍ക്കാര്‍ വീണു. ഇതേത്തുടര്‍ന്നാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്.

അതെസമയം, മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version