ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിടവാങ്ങി

സിഡ്നി: ഓസ്‌ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റിന് തീരാനഷ്ടമാണ് സ്പിൻ മാന്ത്രികനായ ഷെയ്ൻ വോണിന്റെ അന്ത്യം.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അകാലത്തിൽ താരത്തിന്റെ വിടവാങ്ങലെന്നാണ് റിപ്പോർട്ട്.

also read- അധികൃതരുടെ കണ്ണ് വെട്ടിച്ച് വിമാനത്തില്‍ കയറി: ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍ ദൂരം

ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളായാണ് വോൺ അറിയപ്പെടുന്നത്. ക്രിക്കറ്റ് കമന്ററേറ്ററായും നിരീക്ഷകനായും താരം ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു.

Exit mobile version