സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് വിദേശത്ത് നിന്നെത്തിയ കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സുലേഖ (55)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഹൃദ്രോഗിയായ ഇവര്‍ക്ക് കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ബഹ്‌റിനില്‍ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവര്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.

Exit mobile version