ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തണ്ടർബോൾട്ട് പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി; എതിർത്ത് പ്രതിപക്ഷം

തിരുവനന്തപുരം: അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകളെ വേട്ടയാടുകയായിരുന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടർബോൾട്ട് സംഘം സ്വയരക്ഷയ്ക്കായി തിരിച്ചടിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

മാവോയിസ്റ്റുകളിൽ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ശൂന്യവേളയായിരുന്നു മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഓടി രക്ഷപ്പെടാൻ നിർദേശിച്ച ശേഷം മാവോയിസ്റ്റുകളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം പാർട്ടിക്ക് ഉണ്ടെന്ന് ലീഗ് എംഎൽഎ ഷംസുദ്ദീൻ പറഞ്ഞു. കാണുന്ന മാത്രയിൽ വെടിവെച്ച് കൊല്ലുന്നതാണോ ഇടതുനയമെന്നും കൊല്ലപ്പെട്ടവർക്ക് ഒരു വശത്ത് മാത്രമേ പരിക്കുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഷംസുദ്ദീൻ പറഞ്ഞു.

Exit mobile version