നാളെ മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കര്‍ശനമാക്കും

ഓണക്കാലത്തേക്ക് നിര്‍ത്തി വച്ച മോട്ടോര്‍ വാഹനങ്ങളുടെ പരിശോധന നാളെ മുതല്‍ വീണ്ടും തുടങ്ങാന്‍ ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വാഹന പരിശോധന വീണ്ടും കര്‍ശനമാക്കും. എന്നാല്‍ ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂവെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ഓണക്കാലത്തേക്ക് നിര്‍ത്തി വച്ച മോട്ടോര്‍ വാഹനങ്ങളുടെ പരിശോധന നാളെ മുതല്‍ വീണ്ടും തുടങ്ങാന്‍
ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി പ്രകാരം നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ കനത്ത പിഴ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പരിശോധനകളില്‍
പിഴ ചുമത്തിയിരുന്നില്ല. ബോധവത്കരണം മാത്രമായിരുന്നു നല്‍കിയിരുന്നത്.

അതുകൊണ്ട് തന്നെ നിയമലംഘനം വ്യാപകമായി നടക്കുന്നതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

പുതിയ നിയമം ജനങ്ങള്‍ക്ക് ബാധ്യതയാകുന്ന സാഹചര്യത്തില്‍ എട്ട് ഇനങ്ങളില്‍ പിഴത്തുക പകുതിയാക്കിയ മണിപ്പൂര്‍ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.

Exit mobile version