അധികാരത്തില്‍ കടിച്ചുതൂങ്ങില്ല; 2029 ഓടെ മോഡി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് മാധ്യമപ്രവര്‍ത്തകന്‍

11 വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നില്‍ക്കാതെ സന്യാസിയെ പോലെ ജീവിക്കുമെന്നും മിന്‍ഹാസ് മര്‍ച്ചന്റ് കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: 2029 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയും ശിഷ്ടകാലം സന്യാസത്തിലേക്ക് തിരിയുമെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ മിന്‍ഹാസ് മര്‍ച്ചന്റ്. 11 വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നില്‍ക്കാതെ സന്യാസിയെ പോലെ ജീവിക്കുമെന്നും മിന്‍ഹാസ് മര്‍ച്ചന്റ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ടുഡേയുടെ ന്യൂസ് പോയിന്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 18 ാം വയസ്സില്‍ മോഡി ഹിമാലയത്തിലേക്ക് പോയിരുന്നു. 80ാം വയസ്സിലും അദ്ദേഹം തീര്‍ച്ചയായും ഹിമാലയത്തിലേക്ക് പോകുമെന്നും സന്യാസജീവിതം നയിക്കുമെന്നും തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്ന് മിന്‍ഹാസ് മര്‍ച്ചന്റ് വ്യക്തമാക്കി.

അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കുമെന്നും 2024 ല്‍ ജയിച്ചാല്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മിന്‍ഹാസ് മര്‍ച്ചന്റ ഒരു എഴുത്തുകാര്ന്‍ കൂടിയാണ്.

Exit mobile version