പോലീസിന് ദുഷ്‌പേര് ഉണ്ടായതെങ്ങനെ; ക്രൂരതയുടെ പര്യായമാകരുതെന്നും പിണറായി

പരിഷ്‌കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തത് നടക്കുന്നു.

തിരുവനന്തപുരം: കേരളാ പോലീസ് സേനയ്ക്ക് ഉപദേശവും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പോലീസിന് ദുഷ്‌പേര് എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കണമെന്നും കസ്റ്റഡി കൊലപാതകം അടക്കമുള്ള വിഷയങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിഷ്‌കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തത് നടക്കുന്നു. കസ്റ്റഡി മരണങ്ങൾ ഗൗരവമായാണ് കാണുന്നത്. പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും തിരുവനന്തപുരത്ത് പോലീസ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും ഒരു കൂട്ടിൽ അടച്ച അവസ്ഥ കേരളാ പോലീസിന് ഇല്ലെന്നും ചട്ടവിരുദ്ധമായി പോലീസ് പ്രവർത്തിക്കാൻ പാടില്ലെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ശബരിമലയിൽ കലാപം നടത്താൻ ഒരുങ്ങി പുറപ്പെട്ടു വന്നവർ കൈവച്ചത് പോലീസിനെ ആയിരുന്നു, എന്നിട്ടും പോലീസ് സമചിത്തത കൈവിട്ടില്ല, പകരം കലാപത്തിന് ഒരുങ്ങി വന്നവരെ ഫലപ്രദമായി നേരിടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.

Exit mobile version