ഐഫോണുകള്‍ വിലക്കി ചൈന

അതേസമയം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും വിപണിയില്‍ നിന്ന് ഫോണുകള്‍ പിന്‍വലിക്കില്ലെന്നും കമ്പനി അറിയിച്ചു

ആപ്പിള്‍ ഐഫോണുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി. ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ രണ്ട് പേറ്റന്റുകള്‍ ലംഘിച്ചതിനാണ് ചൈനീസ് കോടതിയുടെ വിലക്ക്. ഐ ഫോണിന്റെ പഴയ മോഡലുകള്‍ ഐഫോണ്‍ 6,ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7,ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8,ഐഫോണ്‍10 എന്നിവയ്ക്കാണ് വിപണിയില്‍ വിലക്കുള്ളത്. അതേസമയം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും വിപണിയില്‍ നിന്ന് ഫോണുകള്‍ പിന്‍വലിക്കില്ലെന്നും കമ്പനി അറിയിച്ചു.

Exit mobile version